
വൈദ്യുതി മുടക്കം
ഐമുറി, കൂവപ്പടി, തോട്ടുവ 8.30 മുതൽ 5 വരെ. കോന്തുരുത്തി മുളവരിക്കൽ റോഡ്, പാദുവ റോഡ്, കോന്തുരുത്തി സൗത്ത്, കോന്തുരുത്തി പള്ളിയും പരിസരവും, പ്രിയദർശിനി നഗർ, ഇന്ദിര നഗർ, ഫ്രൻഡ്സ് നഗർ എന്നിവിടങ്ങളിൽ 9 മുതൽ 6 വരെ.
ഗവ.മോഡൽ എൻജിനീയറിങ് കോളജ്
തൃക്കാക്കര∙ അസിസ്റ്റന്റ് പ്രഫസർ (മാത്തമാറ്റിക്സ്) ഒഴിവ്. കൂടിക്കാഴ്ച 25ന് 10.30ന്.
9995137396.
ഐടിഐയിൽ ഇൻസ്ട്രക്ടർ
കളമശേരി ഗവ. വനിത ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ഇൻസ്ട്രക്ടറുടെ ഒഴിവ്.
കൂടിക്കാഴ്ച 27ന് 11ന് 0484– 2544750.
കാലടി സാമൂഹിക ആരോഗ്യ കേന്ദ്രം
∙ കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട പദ്ധതിയിൽ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിൽ ഡോക്ടർ ഒഴിവ്.
കൂടിക്കാഴ്ച 26ന് 10.30ന്. അപേക്ഷകർക്ക് ജറിയാട്രിക് പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവൃത്തിപരിചയം വേണം.∙ കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട
പദ്ധതിയിൽ ഡയറ്റ്, കൗൺസലിങ്, ഡേറ്റ കലക്ഷൻ, ടെസ്റ്റുകൾ, രോഗി പരിചരണം എന്നിവയ്ക്കായി നഴ്സുമാരെ നിയമിക്കും. യോഗ്യത ബിഎസ്സി നഴ്സിങ്, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.
കൂടിക്കാഴ്ച 25ന് 10.30ന്.
ശ്രീശങ്കര കോളജ് കാലടി
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കാലടി ശ്രീശങ്കര കോളജിൽ അനുവദിച്ചിരിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അവധി ദിവസങ്ങളിൽ ക്ലാസുകൾ എടുക്കാൻ യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയോഗിക്കും. വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം.
മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, അഫ്സൽ ഉൽ ഉലമ, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. 79071 54363.
www.ssc.edu.in
ക്രഷ് ഹെൽപർ
കറുകുറ്റി പഞ്ചായത്തിലെ 13–ാം വാർഡിലെ 94–ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവ്. അപേക്ഷ അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസ്, കറുകുറ്റി പഞ്ചായത്ത് ഓഫിസിൽ എന്നിവിടങ്ങളിൽ നിന്നു ലഭിക്കും.
എസ്സി പ്രമോട്ടർ
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ബ്ലോക്ക്/ നഗരസഭ/ കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ എസ്സി പ്രമോട്ടറുടെ ഒഴിവ്.
നാളെയാണ് അവസാന തീയതി. 0484-2422256.
സിഎംഎഫ്ആർഐ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനങ്ങളിൽ (സിഎംഎഫ്ആർഐ) ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ്, യുഡി ക്ലാർക്ക്, എൽഡി ക്ലാർക്ക് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
www.cmfri.org.in.
എടത്തല എംഇഎസ് കോളജിൽ സീറ്റൊഴിവ്
ആലുവ∙ എടത്തല എംഇഎസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബിബിഎ, ബിഎസ്സി/എംസ്സി മൈക്രോബയോളജി, ബിഎസ്സി ബയോ ഇൻഫർമാറ്റിക്സ് കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾക്കു സ്കോളർഷിപ് ലഭിക്കും.
ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. 9072423478.
ഇമെയിൽ: [email protected] വെബ്സൈറ്റ്: www.mescas.org …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]