
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
കോളജിൽ സീറ്റ് ഒഴിവ്
ഷൊർണൂർ ∙ എസ്എൻ ട്രസ്റ്റ് കോളജിൽ ഒന്നാം വർഷ ബികോം, ബിബിഎ, ബിഎ ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ എസ്ടി വിഭാഗത്തിലും, ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ എസ്സി കമ്യൂണിറ്റി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 21.ന് രാവിലെ 10ന് കോളജിൽ എത്തണം.
തൊഴിലധിഷ്ഠിത കോഴ്സുകൾ
ഒറ്റപ്പാലം∙ സർക്കാർ സ്ഥാപനമായ റൂട്രോണിക്സിൽ വിവിധ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനത്തിന് ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് എതിർവശം പ്രവർത്തിക്കുന്ന കേന്ദ്രവുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 9447333372.
ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
മുണ്ടൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തും.
യോഗ്യത: പ്ലസ് ടൂ / പിജിഡിസിഎ / ടൈപ്പ് റേറ്റിങ്. പ്രായപരിധി 30.
25ന് വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം. വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫിസുമായി ബന്ധപ്പെടണം.
ബിരുദ കോഴ്സ്
ഒറ്റപ്പാലം∙ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരമുള്ള മായന്നൂരിലെ ലക്ഷ്മീനാരായണ കോളജിൽ വിവിധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിന് 21നു മുൻപ് ഓഫിസുമായി ബന്ധപ്പെടണം.
വിവരങ്ങൾക്ക്: 8921485611.
ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
മുണ്ടൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തും. യോഗ്യത: പ്ലസ് ടൂ / പിജിഡിസിഎ / ടൈപ്പ് റേറ്റിങ്.
പ്രായപരിധി 30. 25ന് വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം.
വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫിസുമായി ബന്ധപ്പെടണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]