തുറവൂർ ∙ ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരു കിലോ മീറ്ററിലേറെ നീളമുള്ള അരൂർ – കുമ്പളം റെയിൽവേ സമാന്തര പാലത്തിന്റെ നിർമാണം ഊർജിതമാകുന്നു. ഇതോടെ കുമ്പളം കായലിനു കുറുകെയുള്ള നാലാമത്തെ പാലമാണു യാഥാർഥ്യമാകുന്നത്. ഈ പാലത്തിനു 184 പൈലുകളാണു വേണ്ടത്.ഇപ്പോൾ 34 പൈലുകളും നാലു തൂണുകളുടെ നിർമാണവും പൂർത്തിയായി.
6 പൈലുകൾക്കു മുകളിലാണ് ഒരു തൂൺ നിർമിക്കുന്നത്.
30 മീറ്ററോളം നീളമുള്ള 27 സ്പാനുകളാണു പാലത്തിനായി നിർമിക്കുക. ദേശീയജലപാതയ്ക്കു കുറുകെയുള്ള ഭാഗത്ത് 60 മീറ്റർ നീളമുള്ള സ്പാനുകളാണു നിർമിക്കുന്നത്.
ഇവിടെ ഒൻപത് പൈപ്പുകൾക്കു മുകളിലാണു തൂൺ നിർമിക്കുക. മൂന്നു വർഷത്തിനുള്ളിൽ ഭീമൻ റെയിൽപാലം യാഥാർഥ്യമാക്കാനാണു ശ്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

