ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുണ്ടായ കൊലപാതക കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ തന്നെ വ്യാപിപ്പിച്ചിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്.പി) വ്യക്തമാക്കി. കൊല്ലപ്പെട്ട
ശിവൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ബന്ധുക്കളോ അല്ലെങ്കിൽ വളരെ അടുത്തറിയാവുന്നവരോ ഉണ്ടാകാമെന്ന ശക്തമായ സംശയം ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് ഉണ്ടായിരുന്നു.
കേസിൽ 13 വയസുള്ള പെൺകുട്ടിയെയും ആദ്യം തന്നെ അന്വേഷണ സംഘം സംശയത്തിന്റെ നിഴലിൽ നിറുത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.
സ്വർണ്ണവും പണവും കവർച്ച ചെയ്യുക എന്നതായിരുന്നു ഈ ക്രൂര കൃത്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾ സംഭവദിവസമായ 15-ാം തീയതി തന്നെ കരുവാറ്റയിൽ എത്തിയിരുന്നുവെന്നും, കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ മറ്റൊരാളെ കാണിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

