കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ.
∙ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ കാറ്റ്. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
പരവൂർ ∙ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ തയ്യിൽ, കട്ടാകുളം, കുമ്മിട്ടി, പണിക്കർ മുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
സീറ്റൊഴിവ്
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ബിഎഡ് കോഴ്സിനു ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 9995030301.
സ്പോട് അഡ്മിഷൻ
കരുനാഗപ്പള്ളി ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് , കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ത്രിവത്സര കോഴ്സുകളിലേക്ക് ( റഗുലർ ഡിപ്ലോമ ), രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി, ജോലിയുള്ളവർക്കായുള്ള വർക്കിങ് പ്രഫഷനൽ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്) എന്നീ വിഭാഗങ്ങളിൽ സെപ്റ്റംബർ 15 നു വരെ സ്പോട് അഡ്മിഷൻ നടത്തും. polyadmission.org എന്ന വെബ് സൈറ്റിലോ, കോളജിൽ നേരിട്ട് എത്തിയോ , ഓൺലൈൻ ആയോ അപേക്ഷ സർപ്പിച്ചതിനു ശേഷം സെപ്റ്റംബർ 15 നു വരെ കോളജിൽ നിർദിഷ്ട
രേഖകളും ഫീസുമായി എത്തി പ്രവർത്തി ദിവസങ്ങളിൽ അഡ്മിഷൻ എടുക്കാം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാതെ തന്നെ അഡ്മിഷൻ എടുക്കാം.
എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 50% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 9447488348, 8547005083.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

