മരട് ∙ മരടിലെ മഴവെള്ളം കായലിൽ എത്തിക്കുന്ന അയിനിത്തോടിലെ നീരൊഴുക്ക് സുഗമമാക്കാൻ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ കുണ്ടന്നൂർ കായലിൽ ശുചീകരണം ആരംഭിച്ചു. അയിനിത്താട്, അടിച്ചിത്തോട് എന്നിവ കായലിൽ ചേരുന്ന ഭാഗത്തെ ചെളിയും മണൽത്തിട്ടയും പായലും മറ്റു മാലിന്യവുമാണ് നീക്കം ചെയ്യുന്നത്.
കഴിഞ്ഞ വർഷവും കായൽ ശൂചിയാക്കിയിരുന്നു.
അതിന്റെ പ്രയോജനം ലഭിച്ച സാഹചര്യത്തിലാണ് ഇക്കുറിയും ആഴം കൂട്ടലെന്ന് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ 16 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ജലസേചന വകുപ്പിനാണ് ചുമതല.
ഘട്ടങ്ങളായാണ് കായലിലെ മാലിന്യം കരയിൽ എത്തിക്കുക.9 ഡിവിഷനുകളിലൂടെയാണ് അയിനിത്തോട് ഒഴുകുന്നത്.
ചെറിയ മഴ പെയ്താൽ പോലും തോടും പരിസരവും വെള്ളക്കെട്ടിൽ ആകുന്ന അവസ്ഥയായിരുന്നു ഏതാനും വർഷം മുൻപു വരെ. തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും ആഴം കൂട്ടിയും പഴയ കലുങ്കുകൾ നവീകരിച്ചും കായലിലെ തടസ്സങ്ങൾ നീക്കിയും നീരൊഴുക്ക് സുഗമമാക്കിയതോടെ 2 വർഷമായി അയിനിത്തോട് പരിസരത്ത് വെള്ളക്കെട്ട് ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

