തൃശ്ശൂർ∙ ജ്യോതി എൻജിനീയറിങ് കോളജിൽ ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി സ്പേയ്സ് വിഷൻ 2047 എന്ന വിഷയത്തെ ആസ്പദമാക്കി ഐഎസ്ആർഒയുടെ നേതൃത്വത്തിൽ സിമ്പോസിയം നടത്തി. ഐഎസ്ആർഒ ഡിവിഷൻ മേധാവി മനു വാരിയർ സ്പേയ്സ് രംഗത്ത് ഇന്ത്യ കടന്നുവന്ന വഴികളെക്കുറിച്ചും ഇനി ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും വിദ്യാർഥികളുമായി സംവദിച്ചു.
കോളജ് അക്കാദമിക് ഡയറക്ടർ റവ. ഡോ.
ജോസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.
പി. സോജൻലാൽ, കോഡിനേറ്റർമാരായ ഡോ.
എം.ഐ.ഷൈനി, പ്രൊഫ. കെ.ജെ.
ജിനീഷ്, വകുപ്പ് മേധാവി നവീൻ സാം, വിദ്യാർഥികളായ ഐവിൻ സൈമൺ, ടി.അഭിഷേക് ശങ്കർ, എം.എ. മുഹമ്മദ് ഇർഫാൻ, ആന്റണി ജോൺസൺ, കെ.
അഞ്ജലി എന്നിവർ വിവിധ ആശയങ്ങളെ സംബന്ധിച്ചുള്ള പ്രസന്റേഷൻ അവതരിപ്പിച്ചു. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ മാതൃക ഐഎസ്ആർഒ ഡിവിഷൻ മേധാവി മനുവാര്യർ പ്രിൻസിപ്പൽ ഡോ.പി.സോജൻ ലാലിന് കൈമാറി .
ഫോട്ടോ. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ മാതൃക ഐഎസ്ആർഒ ഡിവിഷൻ മേധാവി മനുവാര്യർ പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാലിന് കൈമാറുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

