
ജോലി ഒഴിവ്
തൊടുപുഴ ∙ മുട്ടം സിഎസ്ഐ ഐടിഐയിൽ പ്ലമർ (എൻസിവിടി, ഒരു വർഷം), ഫിറ്റർ (എൻസിവിടി, രണ്ട് വർഷം) എന്നീ കോഴ്സുകളിൽ ഒഴിവ്. അവസാന തീയതി 30.
9447613293, 9447390910.
നേതൃയോഗം നാളെ
ചെറുതോണി ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ, ബ്ലോക് കമ്മിറ്റി പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ എന്നിവരുടെ സംയുക്ത നേതൃയോഗം നാളെ 3ന് തൊടുപുഴ വൈഎംസിഎ ഹാളിൽ ചേരുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ അറിയിച്ചു.യോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അധ്യക്ഷനാകും.
ജലവിതരണം മുടങ്ങും
പീരുമേട് ∙ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിൽ മോട്ടർ തകരാർ സംഭവിച്ചതിനാൽ ഇന്ന് മുതൽ 20 വരെ 4 പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.പീരുമേട്, ഏലപ്പാറ, പെരുവന്താനം, പഞ്ചായത്തുകളിൽ പൂർണമായും കൊക്കയാർ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]