വണ്ണപ്പുറം∙ പഞ്ചായത്തിൽ വിവിധ മേഖലകളിൽ എട്ടോളം ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ഏറ്റവും മനോഹരമായ കാഴ്ചയാണ് കോട്ടപ്പാറയിലുള്ളത്.
എന്നാൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും കോട്ടപ്പാറയിൽ വനംവകുപ്പ് ഒരുക്കിയിട്ടില്ല. ഒട്ടേറെ ടൂറിസ്റ്റുകളാണ് പുലർകാല കാഴ്ച കാണാൻ ഇവിടെ വന്നുപോകുന്നത്. കോട്ടപ്പാറ അപകട
സാധ്യത കൂടുതലുളള മേഖല കൂടിയാണ്.
ഈ പാറയിൽക്കൂടി 50 അടി മുന്നോട്ടുപോയാൽ കിഴക്കാംതൂക്കായ കൊക്കയാണ്. ഈ മേഖലകളിൽ യാതൊരു സംരക്ഷണ വേലിയും നിർമിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യുവാവ് ഇവിടെനിന്ന് താഴേക്ക് വീഴുകയും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. രണ്ടുവർഷം മുൻപ് യുവാവ് താഴേക്ക് വീണ് മരിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിലുള്ള വനംവകുപ്പിന്റെ കെട്ടിടം ഏതാനും ഭാഗങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു കളഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഇതു പുനഃസ്ഥാപിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല.
നേരം പുലരും മുൻപ് തന്നെ ഇവിടെ സഞ്ചാരികൾ എത്തും. എന്നാൽ അപകടം നിറഞ്ഞ ഇവിടെ തെരുവു വിളക്ക് പോലും വനംവകുപ്പ് സ്ഥാപിച്ചിട്ടില്ല.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കോട്ടപ്പാറയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

