
ഐരാറ്റുനട ∙ കെകെ റോഡിൽ ഐരാറ്റുനട
ഭാഗത്ത് വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
ചരക്കുമായി എത്തുന്ന ഭാരമേറിയ വാഹനങ്ങളാണ് റോഡരികിൽ ഇരുവശത്തുമായി നിർത്തിയിടുന്നത്. കാൽനടയാത്രക്കാർക്കുള്ള നടപ്പാതയാണിത്.
അതിനാൽ പ്രധാന റോഡിൽ കയറി നടക്കേണ്ട അവസ്ഥയാണ് അവർക്ക്. വഴിവിളക്കിന്റെ അഭാവമുള്ളതിനാൽ രാത്രി അപകടസാധ്യത ഏറുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് ഇരുചക്ര യാത്രികനായ വിദ്യാർഥി അപകടത്തിൽപെട്ട് മരിച്ചിരുന്നു. അതിനാൽ അധികൃതർ ഇടപെട്ട് ദുരിതത്തിനു പരിഹാരം കാണണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]