
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും
∙ കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം
ആശ പ്രവർത്തക നിയമനം
തൃക്കൂർ ∙ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആശ പ്രവർത്തകയുടെ ഒഴിവിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 25-45. മൂന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.
ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് 12നു മുൻപായി തൃക്കൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9744748115.
ഐടിഐ പ്രവേശനം
പീച്ചി ∙ ഗവ.ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിൽ ഓഫ് ലൈൻ അപേക്ഷകൾ 19ന് 5 മണി വരെ സ്വീകരിക്കും.
അപേക്ഷ ഫീസ് 100 രൂപ. 6282302047.
ഓംബുഡ്സ്മാൻ സിറ്റിങ്
വെള്ളാങ്ങല്ലൂർ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ (ജി) എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട
പരാതികൾ സ്വീകരിക്കുന്നതിനും തീർപ്പാക്കുന്നതിനും ജില്ലാ ഓംബുഡ്സ്മാൻ നടത്തുന്ന സിറ്റിങ് 14ന് 11ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
അധ്യാപക ഒഴിവ്
മാപ്രാണം ∙മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 11ന് നടക്കും. കുന്നംകുളം ∙ ഗവ.
പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് പത്തിന്.
ഫാഷൻ ഡിസൈനിങ്
ഇരിങ്ങാലക്കുട∙ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും.
പത്താം ക്ലാസ് പാസായിരിക്കണം പ്രായപരിധിയില്ല. 04802820352
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ വെസ്റ്റ് അങ്ങാടി, കൊരട്ടി പള്ളി നട, തിരുമുടിക്കുന്ന് സ്കൂൾ, നാലുകെട്ട് ജംക്ഷൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഡോക്ടർമാർ
ചാലക്കുടി ∙ പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ ആരംഭിക്കുന്ന ഡോക്ടേഴ്സ് കൺസൽറ്റന്റ് സ്ഥാപനത്തിലേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്.
9961497266
ലാബ് ടെക്നിഷ്യൻ
പഴയന്നൂർ ∙ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ലാബ് ടെക്നിഷ്യൻ തസ്തികകളിൽ ഒഴിവ്. അപേക്ഷകൾ 19നു വൈകിട്ട് 5 വരെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഓഫിസിൽ സ്വീകരിക്കും.
04884 225430.
സ്പോട് അഡ്മിഷൻ
തൃശൂർ ∙ ചെമ്പൂക്കാവ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലും വടക്കാഞ്ചേരി ഇൻസ്റ്റിറ്റ്യൂട്ടിലും രണ്ടു വർഷത്തെ എഫ്ഡിജിടി കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. രാവിലെ 9.30 മുതൽ 11 വരെയാണ് അഡ്മിഷൻ.
94954 72388.
സീറ്റ് ഒഴിവ്
തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജിൽ ബിടെക്, ബിടെക്–ലാറ്ററൽ എൻട്രി, എംടെക്, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്.
ബി–ടെക് ലാറ്ററൽ എൻട്രി, എംസിഎ കോഴ്സുകളിലേക്ക് ഇന്നും എംടെക് കോഴ്സിലേക്കു നാളെയും സ്പോട് അഡ്മിഷൻ നടത്തും. [email protected].
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]