വൈപ്പിൻ∙ സംസ്ഥാന പാതയിലെ അപകട മേഖലകളിലൊന്നായ പള്ളത്താംകുളങ്ങര വളവിൽ സ്ഥിരമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പരാതി. വലിയ വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിടുന്നത് മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയും റോഡിലെ സ്ഥലം നഷ്ടമാക്കുകയും ചെയ്യുന്നതാണ് ആക്ഷേപം.
തെക്കേ വളവിന്റെ വടക്കു വശത്താണ് ബസുകളും മറ്റും സ്ഥിരമായി നിർത്തിയിടുന്നത്. നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഡ്രൈവർമാരും മുന്നറിയിപ്പ് നൽകിയിട്ടും ഫലം ഉണ്ടായിട്ടില്ല.
വാഹനങ്ങൾ നിയന്ത്രണം വിട്ട് പലതവണ അപകടം ഉണ്ടായിട്ടുള്ള അതേ സ്ഥലത്ത് തന്നെയാണ് അനധികൃത വാഹന പാർക്കിങ്.
ഈ ഭാഗത്ത് ട്രെയിലർ ലോറി മൈതാനത്തേക്ക് പാഞ്ഞു കയറിയും കാർ മതിലിൽ ഇടിച്ചു തകർന്നുമുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്. നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡിലേക്ക് കയറ്റി വാഹനങ്ങൾ നിർത്തിയിടുമ്പോൾ മറ്റു വാഹനങ്ങൾക്ക് വശങ്ങളിലേക്ക് ഒതുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രാത്രി കാലത്ത് അപകട
ഭീഷണി വർധിക്കുകയും ചെയ്യും.
അശാസ്ത്രീയമായി നടത്തിയ കാന നിർമാണത്തെ തുടർന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും സംസ്ഥാനപാതയോരത്ത് വാഹനങ്ങൾ നിർത്താൻ പറ്റാത്ത സാഹചര്യമുണ്ട്. കാന ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ ഒതുക്കി നിർത്താനാവില്ലെന്നതാണ് പ്രശ്നം.
കൂടാതെ പലയിടത്തും നടപ്പാതയിൽ നിന്ന് റോഡിലേക്ക് നൽകിയിരിക്കുന്ന ചരിവും വാഹനങ്ങൾക്ക് തടസ്സമായി മാറുന്നു. ഇതുമൂലമാണ് അപകട
സാധ്യതയുള്ള സ്ഥലങ്ങളിലും വാഹനം പാർക്കു ചെയ്യാൻ തങ്ങൾ നിർബന്ധിതരാവുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

