
എൻട്രൻസ് പരിശീലന ധനസഹായം
കൽപറ്റ ∙ പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വിഎച്ച്എസ്ഇ പഠനത്തോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിനാണു ധനസഹായം.
31ന് അകം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകണം. 0496 6203824.
വിദ്യാഭ്യാസ ധനസഹായം
കൽപറ്റ ∙ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബർ 15 വരെ. www.schemes.wed.kerala.gov.in ൽ നൽകാം.
വിവരങ്ങൾക്ക് തൊട്ടടുത്ത അങ്കണവാടി, ഐസിഡിഎസ് ഓഫിസ്, ജില്ലാ വനിതാ ശിശുവികസന ഓഫിസുമായി ബന്ധപ്പെടാം. 04936-296362.
സിവിൽ സർവീസ് കായികമേള
കൽപറ്റ ∙ സർക്കാർ ജീവനക്കാർക്കായി 11, 12 തീയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് കായിക മേളയിലേക്ക് എൻട്രികൾ ക്ഷണിച്ചു.
വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോറം, റജിസ്ട്രേഷൻ ഫീസ് സഹിതം 6നു വൈകിട്ട് 5ന് അകം ജില്ലാ സ്പോർട്സ് കൗൺസ് ഓഫിസിൽ ലഭിക്കണം. 9778471869.
വായ്പ പദ്ധതി
മാനന്തവാടി ∙ പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫിസിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരും 18-65 നുമിടയിൽ പ്രായമുള്ളവരും ആയിരിക്കണം. 6282019242.
ഓഫിസ് അസിസ്റ്റന്റ്
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ഓഫിസ് അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 4ന്.
8547005060.
സീറ്റ് ഒഴിവ്
മാനന്തവാടി ∙ ഗവ. കോളജിൽ ബിഎസ് സി ഫിസിക്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ സീറ്റൊഴിവ്.6നു വൈകിട്ട് 5ന് അകം കണ്ണൂർ സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പ് [email protected] ലോ, കോളജ് ഓഫിസിൽ നേരിട്ടോ നൽകണം.
9495647534 മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോ ഓപറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. www.ihrdadmission.orgലോ, കോളജിൽ നേരിട്ടോ അപേക്ഷ നൽകാം.
8547005060. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]