
എടിഎൽ ഇൻസ്ട്രക്ടർ ഒഴിവ്
അടൂർ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ എടിഎൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2ന് രാവിലെ 9 മണിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ നടക്കും. ബിഇ, ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.
വിശദവിവരത്തിന് സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക. https://adoor.kvs.ac.in
സ്കിൽ അസിസ്റ്റന്റ്
പത്തനംതിട്ട
∙ സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ സ്കിൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 31ന് മുൻപ് എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫിസിൽ എത്തിക്കുകയോ [email protected] എന്ന മെയിലിൽ അയയ്ക്കുകയോ ചെയ്യണം.
0469 2600167
ക്ലാസ് ഇന്ന്
പത്തനംതിട്ട ∙ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്ക് നൽകുന്നതിനും ഇന്ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബോധവൽക്കരണ ക്ലാസ് നടത്തും.
കലക്ടർ എസ്.പ്രേം കൃഷ്ണൻ അധ്യക്ഷനാകും.
എൻജിനീയറിങ് അപ്രന്റിസ്
പത്തനംതിട്ട ∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ എൻജിനീയറിങ് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു.
പ്രായപരിധി 28. യോഗ്യത: ബിടെക് സിവിൽ/ കെമിക്കൽ/ എൻവയൺമെന്റൽ.
സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻപരിചയ രേഖകൾ, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 4നു 11ന് ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. മുൻകാലങ്ങളിൽ സേവനം ചെയ്തവർ അപേക്ഷിക്കരുത്.
0468 2223983
എംഎഡ് പ്രവേശനം
പന്തളം ∙ എൻഎസ്എസ് ട്രെയിനിങ് കോളജിലെ 2025-2026 അധ്യയനവർഷത്തെ എംഎഡ് കോഴ്സിലേക്കുളള പ്രവേശനം തുടങ്ങി. കോഴ്സിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കേരള സർവകലാശാലയുടെ keralauniversity.ac.in/2025 എന്ന ഓൺലൈൻ പോർട്ടൽ വഴി 30 വരെ അപേക്ഷിക്കാം.
മാനേജ്മെന്റ് സീറ്റിലേക്കുളള അപേക്ഷ കോളജ് ഓഫിസിൽ നിന്നു ലഭിക്കും. 9495372344, 7907098072.
മഴക്കാല മൊബൈൽ വീഡിയോ മത്സരം
മല്ലപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്ററിന്റെ നേതൃത്വത്തിൽ മഴക്കാല മൊബൈൽ വീഡിയോ മത്സരം നടത്തും.നാടിന്റെ പ്രകൃതിയും മനുഷ്യരും ഉൾക്കൊള്ളുന്ന ദൃശ്യങ്ങളാണ് അയക്കേണ്ടത്. ഒരു ഷോട്ടിലോ, വിവിധ ഷോട്ടുകൾ സംയോജിപ്പിച്ചോ ഒരു മിനിറ്റ് ദൈർഘ്യം വീതമുള്ള 3 വീഡിയോകൾ ഒരാൾക്ക് അയക്കാം.
വിജയികൾക്ക് കാഷ് പ്രൈസ് സമ്മാനിക്കും. വീഡിയോ ഓഗസ്റ്റ് 4ന് മുൻപ് വാട്സാപ് ചെയ്യണം.
ഫോൺ:8281905525. വികസനസമിതി യോഗം ഓഗസ്റ്റ് 2ന്
റാന്നി ∙ താലൂക്ക് വികസനസമിതി യോഗം ഓഗസ്റ്റ് 2ന് 10.30ന് റാന്നി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടക്കും.
സമിതിയിലേക്കുള്ള പരാതികൾ ഓഗസ്റ്റ് 1ന് 5ന് മുൻപ് താലൂക്ക് ഓഫിസിൽ ലഭിക്കണം. യോഗത്തിൽ വികസനസമിതി അംഗങ്ങളും താലൂക്കുതല ഉദ്യോഗസ്ഥരും മാത്രം പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപ്;സ്കൂളിന്ഇന്ന് അവധി
പന്തളം ∙ മുടിയൂർക്കോണം, ചേരിക്കൽ ഭാഗങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന മുടിയൂർക്കോണം എംടി എൽപി സ്കൂളിന് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു.
അധ്യാപക ഒഴിവ്
കൈപ്പട്ടൂർ ∙ ഗവ.വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസിന് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം 31ന് 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
0468 350548 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]