
കാക്കനാട്∙ വാട്ടർ നിരക്കു തിട്ടപ്പെടുത്താൻ മീറ്റർ ബോക്സ് തുറന്നപ്പോൾ ഫണം വിടർത്തി മൂർഖൻ. ഈച്ചമുക്ക് ടിവി സെൻ്ററിനു സമീപത്തെ രാജീവ് നഗറിലെ വീട്ടിലാണ് സംഭവം.
തൃക്കാക്കര ജല അതോറിറ്റി ഓഫിസിലെ മീറ്റർ റീഡർ അനു ആണ് പാമ്പിനെ കണ്ടു ഭയന്നത്. ബിൽ നൽകുന്നതിനു മുന്നോടിയായി മീറ്റർ റീഡിങ് എടുക്കാനാണ് വീടിനോടു ചേർന്നുള്ള പെട്ടി തുറന്നത്. ഫണം വിടർത്തി ചീറ്റിയ മൂർഖൻ പെട്ടെന്നു തന്നെ പെട്ടിക്കുള്ളിലേക്കു വലിഞ്ഞു.
മീറ്റർ ബോക്സിനകത്തു മൂർഖൻ ഉണ്ടെന്ന വിവരം ഉടമയോട് പറഞ്ഞ ശേഷം മീറ്റർ റീഡർ മടങ്ങി. കഴിഞ്ഞ വർഷം തൃക്കാക്കര ജല അതോറിറ്റി ഓഫിസിലെ മീറ്റർ റീഡർ അത്താണിയിലെ വീട്ടിലെ മീറ്റർ ബോക്സിൽ മുർഖനെ കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]