
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. ∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
സ്പോട് അഡ്മിഷൻ
മറ്റക്കര ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്വെയർ എന്നീ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9447847816, 8547005081.
സീറ്റ് ഒഴിവ്
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയിനിങ് കോളജിൽ 2025–27 അധ്യയനകാലയളവിൽ എംഎഡ് കോഴ്സ് പഠിക്കുന്നതിന് ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സീറ്റ് ഒഴിവ്.
സർട്ടിഫിക്കറ്റുകളുമായി 30നു മുൻപ് കോളജ് ഓഫിസിൽ എത്തണം. ഫോൺ: 04812597347, 7306135747
അധ്യാപക ഒഴിവ്
കടുത്തുരുത്തി∙ ഞീഴൂർ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷം കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം 29നു രാവിലെ 10നു കോളജിൽ എത്തണം ഫോൺ: 94465 62127, 85470 05049. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]