പഴയങ്ങാടി ∙ മൂന്നുവയസ്സുളള മകനൊപ്പം യുവതി പുഴയിൽചാടി മരിച്ച സംഭവത്തിൽ കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. ഇന്നലെ അണ്ടർ വാട്ടർ ഡ്രോൺ ക്യാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തി.
മകൻ കൃശിവ്രാജിനെയുമെടുത്ത് അടുത്തില വയലപ്ര സ്വദേശി എം.വി.റീമ (30) ചെമ്പല്ലിക്കുണ്ട് പാലത്തിൽനിന്ന് കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ചാടിയത്. റീമയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി.
മൃതദേഹം ഇന്നു രാവിലെ പത്തിനു വീടിനു സമീപം യുവജന വായനശാലയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രാവിലെ 11ന്.
പിഎസ്സി പരീക്ഷ ഹാൾ ടിക്കറ്റിൽ റീമ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.
ഭർത്താവിന്റെ അമ്മ ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ലെന്നും ഞാൻ പോയാലും അവർക്കു തക്കതായ ശിക്ഷ ലഭിക്കണമെന്നും കുറിപ്പിലുണ്ട്. റീമയുടെ വീട്ടിലെത്തിയ പഴയങ്ങാടി പൊലീസ് പിതാവ് കുന്നപ്പട
മോഹന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
2024 മാർച്ചിൽ ഭർത്താവ് ടി.കമൽ രാജ് (38), ഭർത്താവിന്റെ അമ്മ ടി.പ്രേമ (58) എന്നിവർക്കെതിരെ റീമ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നു റീമയുടെ കുടുംബത്തിനു പരാതിയുണ്ട്.
എന്നാൽ, കമൽരാജിനും പ്രേമയ്ക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തെന്നാണ് കണ്ണപുരം പൊലീസിന്റെ വിശദീകരണം. നിലവിൽ കമൽരാജും പ്രേമയും ഇരിണാവിലെ വീട്ടിലില്ലെന്നാണ് വിവരം.
ഇവർ മുൻകൂർജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

