
ഇന്ന്
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
പുനഃപരിശോധന ക്യാംപ് മാറ്റി
പട്ടാമ്പി ∙ ലീഗൽ മെട്രോളജി വകുപ്പ് ഇന്ന് കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടത്താനിരുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാംപ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനെത്തുടർന്ന് 30ലേക്ക് മാറ്റിയതായി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.
സീറ്റ് ഒഴിവ്
കുമരനല്ലൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈയ്ഡ് സയൻസിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിബിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് 8547006802 എന്ന നമ്പറിൽ ബന്ധപ്പെടണം.
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ കൊടുമുണ്ട വെസ്റ്റ് ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. നാളെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
കൂടിക്കാഴ്ച മാറ്റി
എടത്തനാട്ടുകര∙ ഗവ.
ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
സീറ്റ് ഒഴിവ്
കുമരനല്ലൂർ ∙ ഐഎച്ച്ആർഡിയുടെ കീഴിൽ എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈയ്ഡ് സയൻസിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിബിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 8547006802
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]