ഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദൗസ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ഇവർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമാണ് കോടതിയുടെ നിർണായക ഉത്തരവ്.
ഇതിനു മുൻപ് ഏഴ് ദിവസത്തോളം ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. നേരത്തെ ജാമ്യം തേടി ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടിയുണ്ടായിരുന്നു.
പ്രതികൾ ജെൻസികൾ അല്ലെന്നും മുൻപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബാരിക്കേഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

