
മോസ്കോ∙ റഷ്യൻ പ്രസിഡന്റ്
ഇറാൻ പരമോന്നത നേതാവ്
യുടെ ഉപദേഷ്ടാവ് ലാരിജാനിയുമായി ആണവപദ്ധതി സംബന്ധിച്ച് ചർച്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച കാര്യങ്ങളുമാണ് ചർച്ചയായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മേഖലയിലെ സാഹചര്യങ്ങൾ സ്ഥിരപ്പെടുത്തുന്നതിനും ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
കാര്യങ്ങളിൽ രാഷ്ട്രീയ പരിഹാരം കാണുന്നതിനും അനുകൂല നിലപാട് റഷ്യ ചർച്ചയിൽ വ്യക്തമാക്കി. ആണവ പദ്ധതി സംബന്ധിച്ച് യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്താൻ തത്വത്തിൽ ധാരണയായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇസ്രയേൽ ഇറാനെ ആക്രമിച്ചതിനുശേഷം ആണവപദ്ധതി സംബന്ധിച്ച ഇറാൻ-യുഎസ് ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. യുഎസും ആക്രമണത്തിൽ പങ്കാളിയായ സാഹചര്യത്തിൽ, കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഉറപ്പുകൾ ഇറാനിയൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് യുഎസ് കൂട്ടുനിൽക്കുകയാണെന്നു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു.
ഇസ്രയേലിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് ശേഷം ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഖമനയിയുടെ പരാമർശങ്ങൾ.
യുഎസിനോടും ഇസ്രയേലിനോടും പോരാടുന്നത് പ്രശംസനീയമാണെന്നും ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം അതിന്റെ എതിരാളികൾക്ക് നൽകാൻ കഴിയുമെന്നും ഖമനയി പറഞ്ഞു. പുതിയ സൈനികാക്രമണങ്ങളെ നേരിടാൻ ഇറാൻ തയാറാണെന്നും ഖമനയി വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതി തടയാനാണ് ജൂൺ 13ന് ഇസ്രയേൽ ആക്രമണം നടത്തിയത്.
12 ദിവസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും നൂറുകണക്കിന് സാധാരണക്കാരും കൊല്ലപ്പെട്ടു.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിനും കനത്ത നഷ്ടമുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]