
ചേർത്തല∙ തുടർച്ചയായി പെയ്യുന്ന മഴയിൽ ചേർത്തല താലൂക്കിന്റെ തീരദേശ മേഖലയിലെ രണ്ടായിരത്തോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. പെയ്ത്തുവെള്ളത്തിനൊപ്പം വേമ്പനാട് കായലിലൂടെ കിഴക്കൻ വെള്ളവും എത്തിയതോടെ ഇടത്തോടുകളും പൊഴികളും കനാലുകളുമെല്ലാം കരകവിഞ്ഞു. വേലിയേറ്റസമയത്ത് കയറുന്ന വെള്ളം വേലിയിറക്കത്തിനു ഇറങ്ങിപ്പോകാതെ കിടക്കുന്നതാണ് വലിയ പ്രതിസന്ധി. കായലോര പ്രദേശങ്ങളിലും ഒറ്റമശേരിയുൾപ്പെടുന്ന തീരദേശത്തും വലിയ വെള്ളക്കെട്ടാണ്.
ദേശീയപാതയിൽ നിന്നും തീരദേശ പാതയിൽ നിന്നുമുള്ള പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്.
പൊഴിച്ചാൽ പ്രദേശങ്ങളും നഗരസഭ പരിധിയിലെയും ഗ്രാമപ്രദേശങ്ങളിലെയും ഇടറോഡുകളിൽ വെള്ളം നിറയുന്നതോടെ വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. ചേർത്തല തെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നിവിടങ്ങളിലും ചേർത്തല നഗരത്തിലും വെള്ളക്കെട്ടു വലിയ പ്രതിസന്ധിയായിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങാൻ എല്ലാ വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]