കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു. നഴ്സിംഗ് അസിസ്റ്റൻ്റായ സുരേഷിനെയാണ് 65 കാരൻ ആക്രമിച്ചത്.
രാവിലെ ഐസിയുവിൽ വെച്ചായിരുന്നു സംഭവം. രോഗികളെ പരിചരിക്കാനായി എത്തിയ സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി അടിക്കുകയായിരുന്നു.
ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. സുരേഷിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു.
ശ്വാസതടസത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വയോധികൻ. ആക്രമിച്ചയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

