
ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ഓഗസ്റ്റ് 3ന്
മട്ടന്നൂർ∙ കണ്ണൂർ ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ഓഗസ്റ്റ് 3ന് മട്ടന്നൂർ എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. 2007 ജനുവരി ഒന്നിനും അതിനുശേഷവും ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും.
7902794080
കടാശ്വാസ കമ്മിഷൻ അപേക്ഷാ ക്യാംപ് നാളെ
ഇരിട്ടി∙ വാണിയപ്പാറ മുരുക്കുംകരി വാർഡിൽ സംസ്ഥാന കടാശ്വാസ കമ്മിഷൻ അപേക്ഷാ ക്യാംപ് നാളെ 10.30 വാണിയപ്പാറ വനിതാ സഹകരണ ബാങ്കിൽ നടക്കും. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സീമ സനോജ് ഉദ്ഘാടനം ചെയ്യും.
എസ്സി, എസ്ടി സീറ്റ് ഒഴിവ്
ശ്രീകണ്ഠപുരം ∙ സിഎസ്ടി ഫാദേഴ്സിന്റെ നിയന്ത്രണത്തിൽ ഉള്ള കോട്ടൂർ ടെക്നിക്കൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ (എംഎംവി), ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ത്രിവൽസര എൻസിവിടി കോഴ്സുകളിലെ 2 വീതം എസ്സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ 31ന് അകം ഓഫിസിൽ ഹാജരാകണം.
8714230126, 892196915.
പുസ്തകപ്പയറ്റ് ഇന്ന്
ചിറ്റാരിപ്പറമ്പ് ∙ പുസ്തകങ്ങൾ ശേഖരിക്കാനായി ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് 10 മുതൽ 6 മണി വരെ വായനശാലയിൽ വച്ചാണ് പുസ്തകപ്പയറ്റ് നടക്കുന്നത്.
വടക്കേ മലബാറിലെ പണപ്പയറ്റിന്റെ (കുറ്റിപ്പയറ്റ്) മാതൃകയിലാണ് വായനശാലയുടെ നേതൃത്വത്തിൽ ‘പുസ്തകപ്പയറ്റ്’ സംഘടിപ്പിക്കുന്നത്. ഞാറ്റ്യേല ശ്രീധരൻ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം ഫൽഗുണൻ തക്ഷശില ഉദ്ഘാടനം ചെയ്യും. ആദര സമ്മേളനം ടി.കെ.ഡി.മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.
റെയിൽവേ ഗേറ്റ് അടച്ചിടും
എടക്കാട് – കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തലശ്ശേരി – കണ്ണൂർ (എൻഎച്ച് – ചൊവ്വ) ലവൽ ക്രോസ് 22ന് രാവിലെ 8 മുതൽ മുതൽ 24ന് രാത്രി 11വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും. ഗവ.
ഐടിഐ അഡ്മിഷൻ
മാടായി ഗവ.ഐടിഐയിൽ അഡ്മിഷന് അപേക്ഷ സമർപ്പിച്ചവരിൽ ഒസി, ഈഴവ, ഒബിഎച്ച്, മുസ്ലിം വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 170 വരെയും എസ്സി 150 വരെയും എസ്ടി, ഒബിഎക്സ് 115 വരെയും, ഒസി (ഇഡബ്ല്യുഎസ്) 125 വരെയും എൽസി 150 വരെയുമുള്ള എല്ലാ അപേക്ഷകരും 23ന് രാവിലെ 10.30നും 12.30നും ഇടയിൽ കൗൺസലിങ്ങിന് ഹാജരാകണം.
സി-ഡിറ്റിൽ അക്കൗണ്ടിങ് കോഴ്സ്
സി-ഡിറ്റിന്റെ താഴെ ചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി, കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. 9947763222
ഫാഷൻ ടെക്നോളജി കോഴ്സ്
തോട്ടട
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23ന് അകം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം.
വെബ്സൈറ്റ് www.iihtkannur.ac.in
ആരോഗ്യ ഭക്ഷ്യമേള 21 മുതൽ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള ‘അമൃതം കർക്കടകം’ 21ന് കലക്ടറേറ്റ് പരിസരത്ത് ആരംഭിക്കും. 31ന് അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]