
കല്ലാച്ചി∙ ടൗൺ വികസനത്തിന്റെ ഭാഗമായി പഞ്ചായത്ത് പൊളിച്ചു തുടങ്ങിയ സംസ്ഥാന പാതയിലെ ജീർണിതാവസ്ഥയിലുള്ള കെട്ടിടം മഴയിൽ ഭൂരിഭാഗവും തകർന്നതിനു പിന്നാലെ, ബാക്കി ഭാഗം കൂടി ഉടൻ നീക്കം ചെയ്യണമെന്ന് കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും. കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു റൂറൽ പൊലീസ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കലക്ടറുടെ ഉത്തരവ്.
എന്നാൽ, ഈ കെട്ടിടത്തിന്റെ ഉടമ സ്ഥലത്തു പ്രവേശിക്കുകയോ, കെട്ടിടത്തിനു നാശനഷ്ടങ്ങളെന്തെങ്കിലും ഉണ്ടാക്കുകയോ ചെയ്യരുതെന്ന് നാദാപുരം പൊലീസും മുന്നറിയിപ്പു നൽകി.
കാലതാമസം പാടില്ലെന്ന മുന്നറിയിപ്പോടെയാണ് കലക്ടർ സ്നേഹിൽകുമാർ സിങ്, നാദാപുരം പഞ്ചായത്ത് സെക്രട്ടറിക്കും പിഡബ്ല്യുഡി അധികൃതർക്കും അടിയന്തര ഉത്തരവ് നൽകിയത്. ഈ ഉത്തരവ് പ്രകാരം വടകര പിഡബ്ല്യുഡി എഇ പി.കെ.സുരഭി, ഓവർസിയർ കെ.ജസ്ന, പഞ്ചായത്ത് വിഇഒ കെ.കെ.വിജയൻ, ഓവർസിയർ കെ.പ്രസീത എന്നിവർ വാർഡ് മെംബർ നിഷാ മനോജിനൊപ്പം സ്ഥലത്തു പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]