ദേശീയ ഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട് തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രിയും സിഎംപി നേതാവുമായ സി.പി. ജോൺ രംഗത്ത്.
ദേശീയ ഗീതമാണെങ്കിലും വന്ദേമാതരത്തിന്റെ അവസാന ഭാഗത്ത് ഭക്തിഗാനത്തിന്റെ സ്വരമുണ്ടെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ഒരു സെക്കുലർ സ്റ്റേറ്റിൽ പ്രത്യേക മതത്തിന്റെ കാര്യം പരാമർശിക്കുന്നത് ശരിയല്ലെന്നും, മുൻകാലങ്ങളിലെപ്പോലെ വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നതാണ് പാർട്ടിയുടെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “വന്ദേമാതരം വളരെ മനോഹരമായ ഒരു ദേശീയ ഗീതമാണ്. പക്ഷേ അതിന്റെ അവസാന ഭാഗത്തിൽ അന്നത്തെ സാഹചര്യത്തിൽ ഒരു ഭക്തിഗാനത്തിന്റെ സ്വരമുണ്ട്.
ഭക്തിഗാനങ്ങൾ മോശം എന്നല്ല. നിരീശ്വരവാദികൾ പോലും വളരെയധികം ആസ്വദിക്കുന്ന നിരവധി ഭക്തിഗാനങ്ങൾ എഴുതിയത് വയലാറിനെ പോലുള്ള നാസ്തികരായിട്ടുള്ള ആൾക്കാരാണ്.
ഭക്തിഗാനങ്ങളോട് അലർജി ഒന്നുമില്ല. പക്ഷേ അതൊരു സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങൾ ആലപിക്കുന്നതിൽ ഒരു തെറ്റുണ്ട് എന്നുള്ളതുകൊണ്ട് ഗാന്ധി നെഹ്റു അടക്കമുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്ത് വന്ദേമാതരത്തിന്റെ ഇത്ര ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നത് വളരെ വ്യക്തമാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

