
കോഴിക്കോട്∙ 5 മാസം മുൻപ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു 28 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കൂടി അറസ്റ്റിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി ഷാഹിദ് ആലം ബിശ്വാസ്( ആച്ച –25), കൊച്ചി ഇളക്കുന്നപ്പുഴ സ്വദേശി അനിൽ(30) എന്നിവരെയാണ് കസബ പൊലീസ് എറണാകുളത്തുനിന്നു പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാജി, മോമീനുൾ മലിത എന്നിവരെ 28.766 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടിയത്.
ഇവർ നാലുപേരും ഒരു മാഫിയ സംഘത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ പ്രതി ഷാഹിദ് ആലം ബിശ്വാസ് ഒഡീഷയിൽ നിന്നു കഞ്ചാവുമായി ബസിൽ കൊച്ചിയിലേക്കു വരികയാരുന്നു. കൊച്ചി സ്വദേശിയായ അനിലിനു കഞ്ചാവ് കൈമാറാനായിരുന്നു പദ്ധതി.
ബംഗാൾ സ്വദേശിയായ ആലം ബിശ്വാസ് അങ്കമാലിയിലാണ് ജനിച്ചത്.
മലയാളം സംസാരിക്കുന്ന പ്രതി ലഹരി വിൽപനക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനു കൊച്ചിയിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്. ഇതിന്റെ മറവിലാണ് ലഹരിവിൽപന.
ഇങ്ങനെ പരിചയപ്പെട്ടയാളാണ് അനിൽ. അനിലിനു കഞ്ചാവു കൈമാറാനുള്ള നീക്കത്തിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. കോഴിക്കോട്ടെ കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഭയന്നു പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി നടക്കുകയായിരുന്നു.
ഇതിനിടയിലാണ് എറണാകുളത്തു നിന്നു പിടിയിലായത്.
2024 ൽ പാലക്കാട് കാഴ്ചപറമ്പ് നിന്നു ബസിൽ 14.355 കിലോ തൂക്കം വരുന്ന കഞ്ചാവ് വിൽപനയ്ക്കായി കൈവശം വച്ച കേസിൽ ഷാഹിദ് ആലം ബിശ്വാസ് ജാമ്യത്തിലാണ്. കസബ പൊലീസ് ഇൻസ്പെക്ടർ പി.ജെ.ജിമ്മിയുടെ നേതൃത്വത്തിൽ എസ്ഐ സജിത്ത് മോൻ, എഎസ്ഐ പി.സജേഷ് കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]