
ചക്കരക്കൽ ∙ അപകടഭീതി ഉയർത്തി റോഡിലെ കുഴികൾ. കണ്ണൂർ മട്ടന്നൂർ വിമാനത്താവളം റോഡിൽ ഏച്ചൂർ കനറാ ബാങ്കിന് മുൻവശം റോഡിൽ രൂപപ്പെട്ട
വൻകുഴി യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. റോഡിന്റെ പകുതിയിലധികം ഭാഗവും തകർന്ന സ്ഥിതിയാണ്.
അഞ്ചരക്കണ്ടി–ചാലോട് റോഡിൽ അമ്പനാട് റോഡിൽ രൂപപ്പെട്ട കുഴിയിൽവീണ് നിയന്ത്രണംവിട്ട
കാർ റോഡിനോട് ചേർന്നുള്ള താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.കാർ അപകടത്തിൽപെട്ടതറിഞ്ഞ് എത്തിയ പരിസരവാസികൾ ഉടൻതന്നെ റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. ടി.കെ.സനീഷ്, എൻ.വി.രമേശൻ, ടി.കെ.രതീഷ്, ടി.കെ.അജീഷ് എന്നിവർ നേതൃത്വം നൽകി.
മഴ കനത്തതോടെ റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാവുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]