
അരൂർ∙ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ജീർണിച്ച വാടക കെട്ടിടത്തിൽ. 14 വർഷം മുൻപാണ് അരൂർ മുക്കത്തു നിന്നു പൊലീസ് സ്റ്റേഷൻ ചന്തിരൂരിൽ സഹകരണ സംഘത്തിന്റെ പഴയ കെട്ടിടത്തിലേക്ക് എത്തുന്നത്. 1967ൽ നിർമിച്ച ഈ കെട്ടിടം പുതിയ സഹകരണ ബാങ്ക് കെട്ടിടം വന്നതോടെയാണ് പൊലീസ് സ്റ്റേഷന് വാടകയ്ക്കു നൽകിയത്.
ഇവിടെയാണ് കഴിഞ്ഞ പത്തു വർഷമായി പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ജീർണാവസ്ഥയിലായ കെട്ടിടത്തിൽ മഴക്കാലത്ത് ഫയലുകൾ സൂക്ഷിക്കാൻ ഏറെ പ്രയാസമാണ്. ശക്തമായ മഴയിൽ മേൽക്കൂര ചോർന്ന് പെയ്ത്തുവെള്ളം പൊലീസ് സ്റ്റേഷനുള്ളിൽ വീഴുന്നു.
പൊലീസ് ഓഫിസറുടെ മുറിയുടെ മേൽഭാഗത്തെ കോൺക്രീറ്റ് പാളികൾ ഒരു ദിവസം അടർന്നു താഴെ വീണെങ്കിലും ഭാഗ്യംകൊണ്ട് അപകടമുണ്ടായില്ല.
ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിലാണ് പൊലീസ് സ്റ്റേഷൻ. ഒരു മുറിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ മറ്റു രണ്ടു മുറികളിൽ സബ് ഇൻസ്പെക്ടർ, അഡിഷനൽ എസ്ഐ മാർ, റൈറ്റർ, കംപ്യൂട്ടർ സംവിധാനം, ഫയലുകൾ നിറച്ച അലമാരകൾ എന്നിവ തിങ്ങിഞെരുങ്ങി കഴിയണം.
ഇവിടെത്തന്നെയാണ് ജനൽ കമ്പികളിലും മറ്റും ബന്ധിച്ച് പ്രതികളെയും സൂക്ഷിക്കുന്നത്. സിഐ, എസ്ഐ എന്നിവരെ കൂടാതെ 36 പുരുഷ പൊലീസ് ഓഫിസർമാരും, 6 വനിതാ പൊലീസ് ഓഫിസർമാരുമാണുള്ളത്.
ഒരു മാസം അൻപതിലേറെ കേസുകൾ വരെ കൈകാര്യം ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ മാസം പത്തിലേറെ ലഹരി മരുന്നു കേസും റജിസ്റ്റർ ചെയ്യുന്നു. അരൂരിൽ ലഹരി മരുന്നു സംഘങ്ങളുടെ സാന്നിധ്യവും അപകടകരമാണ്.
ചേർത്തല പൊലീസ് സ്റ്റേഷന്റെ അത്രയും പൊലീസുകാർ അരൂർ പൊലീസ് സ്റ്റേഷനിലും ആവശ്യമാണ്.
ദേശീയ പാതയുടെ സാന്നിധ്യവും കൊച്ചി നഗരത്തിന്റെ സാമീപ്യവും സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. വനിതകൾ ഉൾപ്പെട്ട
പൊലീസ് സ്റ്റേഷനിൽ എല്ലാവർക്കുമായി ഒരു ശുചിമുറി മാത്രമാണുള്ളത്. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ല. പൊലീസ് സ്റ്റേഷന്റെ മുകളിൽ ടിൻ ഷീറ്റ് സ്ഥാപിച്ച താൽക്കാലിക സൗകര്യങ്ങളിലാണ് വിശ്രമിക്കുന്നത്.
പതിറ്റാണ്ടുകളായി പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനുവേണ്ടി ശ്രമങ്ങളുണ്ടാകുന്നുണ്ട്.
എന്നാൽ എല്ലാം അനിശ്ചിതമായി നീളുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]