
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
അധ്യാപക ഒഴിവ്
കാഞ്ഞിരപ്പള്ളി ∙ രൂപതാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കെമിസ്ട്രി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ പാസ്റ്ററൽ സെന്ററിലെ എജ്യുക്കേഷൻ ഓഫിസിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് രേഖകൾ സഹിതം ഓഗസ്റ്റ് 4നു വൈകിട്ട് 4നു മുൻപായി നൽകണം. ഫോൺ: 04828 205974.
വൈക്കം ∙ ടിവിപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതം അധ്യാപകഒഴിവ്.
22നു രാവിലെ 10.30ന് അഭിമുഖം. കടപ്പൂര് ∙ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗം താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 21നു 10.30ന് അഭിമുഖത്തിനു എത്തണമെന്നു പ്രധാനാധ്യാപകൻ അറിയിച്ചു.
ഞീഴൂർ∙ വിശ്വഭാരതി എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഓഗസ്റ്റ് 4നു രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് അസ്സൽ രേഖകളുമായി എത്തണം.
ഫോൺ: 9447868950.
മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ്
കോട്ടയം ∙ കൊച്ചിൻ ഷിപ്യാഡും അസാപ് കേരളയുടെ കളമശേരി കമ്യൂണിറ്റി സ്കിൽ പാർക്കും ചേർന്ന്, 2021ന് ശേഷം ഐടിഐ വെൽഡർ, ഫിറ്റർ അഥവാ ഷീറ്റ് മെറ്റൽ ട്രേഡ് പൂർത്തിയാക്കിയ ഉദ്യോഗാർഥികളിൽനിന്ന് മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കൊച്ചിൻ ഷിപ്യാഡിൽ പരിശീലനം ലഭിക്കും.
ഫോൺ: 94959 99725
ഐടിഐ പ്രവേശനം
ചങ്ങനാശേരി ∙ ഗവ. വനിതാ ഐടിഐ ചങ്ങനാശേരിയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ 2 വർഷം (എൻസിവിടി), കംപ്യൂട്ടർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ഒരു വർഷം (എസ്സിവിടി) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 21.
അപേക്ഷാഫീസ് 100 രൂപ. ഫോൺ: 94463 21018.
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐടിഐയിൽ നേരിട്ടെത്തി 21 വരെ അപേക്ഷിക്കാം.
പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 95393 48420.
വൈദ്യുതി മുടക്കം
മീനടം ∙ കുരുവിക്കാട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
കർഷകർക്ക് മത്സരം
മരങ്ങാട്ടുപിള്ളി ∙ കാർഷിക ഉത്സവത്തോടനുബന്ധിച്ചു പഞ്ചായത്തിലെ കർഷകർക്കായി മികച്ച സമ്മിശ്ര കർഷകർ, മികച്ച അടുക്കളത്തോട്ടം, മികച്ച രീതിയിൽ പരിപാലിക്കുന്ന റബർത്തോട്ടം എന്നീ വിഭാഗങ്ങളിൽ മത്സരം നടത്തും.താൽപര്യമുള്ള കർഷകർ 31നുള്ളിൽ മരങ്ങാട്ടുപിള്ളി കൃഷിഭവനിൽ കൃഷി വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ നൽകണം.
കഴിഞ്ഞ 5 വർഷങ്ങളിൽ സമ്മിശ്ര കർഷകർക്കുള്ള മത്സരത്തിൽ പുരസ്കാരം ലഭിച്ചവർ അപേക്ഷ നൽകേണ്ടതില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
സീറ്റൊഴിവ്
കടുത്തുരുത്തി ∙ ഞീഴൂർ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തെ നേരിട്ടുള്ള അഡ്മിഷനിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം, ബിഎസ്സി സൈക്കോളജി, എംകോം എന്നീ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്.എസ്സി, എസ്ടി, ഒഇഎച്ച്, ഒബിഎച്ച് വിഭാഗത്തിന് ഫീസില്ല. ഫോൺ – 8547005049, 9446562127.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]