
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ തീരദേശ ജില്ലകളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക നിയമനം
ദ്വാരക ∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 22നു രാവിലെ 10ന്. 04935 295068. മേപ്പാടി ∙ ഗവ.
പോളി ടെക്നിക്കിൽ ഫിസിക്സ് ലക്ചറർ, ഇംഗ്ലിഷ് ലക്ചറർ, ഫോർമാൻ മെക്കാനിക്കൽ, ട്രേഡ് ടെക്നിഷ്യൻ കാർപെന്ററി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10.30ന്. 9400006454.
സീറ്റ് ഒഴിവ്
ബത്തേരി ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ ബത്തേരിയിൽ പ്രവർത്തിക്കുന്ന എംഎസ്ഡബ്ല്യൂ സെന്ററിൽ സീറ്റ് ഒഴിവ്. ഓപ്പൺ വിഭാഗത്തിൽ – ഒന്ന്, ഇഡബ്ല്യുഎസ്- ഒന്ന്, ഇടിബി -ഒന്ന്, എസ്സി -2 വിഭാഗത്തിലാണു സീറ്റ് ഒഴിവ്.
അപേക്ഷ നൽകാൻ കഴിയാത്തവർക്ക് 25 നു വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 9496344886.
പുനർജനി വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൽപറ്റ ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പുനർജനി വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനന്തവാടി താലൂക്കിൽ സ്ഥിര താമസക്കാരായ 18-60 നും ഇടയിൽ പ്രായമുള്ള ഒബിസി വിഭാഗക്കാരായ വിധവകൾക്ക് അപേക്ഷിക്കാം. 6282019242.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]