
നേത്ര പരിശോധന ക്യാംപ്;
പുനലൂർ ∙ ലയൺസ് ക്ലബും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര ശസ്ത്രക്രിയയും ഇന്ന് രാവിലെ 8 മുതൽ പുനലൂർ ചെമ്മന്തൂർ ഹൈസ്കൂളിൽ നടത്തും.
മാർക്കറ്റിങ് വർക്ഷോപ്
കൊല്ലം∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് 29 മുതൽ 31 വരെ മാർക്കറ്റിങ് വർക്ഷോപ് നടത്തും. www.kied.info . 9188922785.
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
പുനലൂർ ∙ വിദ്യാഭ്യാസ ഓഫിസിന്റെ അധികാര പരിധിയിൽ വരുന്ന കെ ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ 2024 ജൂൺ, ഡിസംബർ , 2025 ജനുവരി എന്നീ വർഷങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നാളെയും 22നും 23നും പുനലൂർ ഡിഇ ഓഫിസിൽ നടത്തും. മുൻവർഷങ്ങളിലെ സർട്ടിഫിക്കറ്റ് കൈപ്പറ്റാനുള്ള പരീക്ഷാർഥികൾ അവ കൈപ്പറ്റണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
അഭിമുഖം നാളെ
ആയൂർ ∙ തേവന്നൂർ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 2.30 ന് നടക്കും. 8547292322.
അഭിമുഖം
പുനലൂർ ∙ കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ 2025-26 അധ്യയന വർഷത്തേക്കുള്ള ഇക്കണോമിക്സ്, ഗണിതശാസ്ത്ര വിഭാഗം അതിഥി അധ്യാപകരുടെ നിയമനത്തിനുള്ള അഭിമുഖം കോളജിൽ നടത്തുന്നു. ഓഗസ്റ്റ് 1ന് രാവിലെ 10ന് ഇക്കണോമിക്സിനും 12ന് ഗണിതശാസ്ത്രത്തിന്റെയും അഭിമുഖം നടക്കും. 8606144316, 8089710564.
സ്പോട് അഡ്മിഷൻ
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജിൽ 2025 – 26 അധ്യയന വർഷത്തെ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് (മാനേജ്മെന്റ് സീറ്റ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് എന്നിവയിൽ നാളെ രാവിലെ 10നു കോളജിൽ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ നടക്കും.
ഫോൺ – 9447013719. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]