കൊച്ചി ∙ കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള വിവിധ വിഭാഗങ്ങളിൽ കേരളത്തിലെ നഗരങ്ങൾ ആദ്യ നൂറിൽ ഇടം പിടിച്ചെങ്കിലും ഓവറോൾ പ്രകടനത്തിൽ മുന്നേറാൻ ഇനിയുമേറെ. സംസ്ഥാനത്തെ നഗരസഭകളിൽ ശുചിത്വ സർവേയിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് മട്ടന്നൂരാണ്– 9522 മാർക്ക്.
20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ള വിഭാഗത്തിൽ ദേശീയ തലത്തിൽ 53–ാം റാങ്കാണു മട്ടന്നൂർ നേടിയത്.എന്നാൽ ജനസംഖ്യാ വ്യത്യാസമില്ലാതെ രാജ്യത്തെ മൊത്തം നഗരങ്ങൾ കണക്കിലെടുക്കുമ്പോൾ മട്ടന്നൂരിന്റെ സ്ഥാനം 288–ാമതാണ്.
287 നഗരങ്ങൾക്ക് മട്ടന്നൂരിനെക്കാൾ ഉയർന്ന സ്കോറുണ്ട്. ആലപ്പുഴ (310), ഗുരുവായൂർ (313), കൊച്ചി (394), തൃശൂർ (404), കോഴിക്കോട് (420), തിരുവനന്തപുരം (442), കൊല്ലം (446) എന്നിവയാണു സ്കോർ അടിസ്ഥാനത്തിൽ കേരളത്തിലെ മറ്റു നഗരങ്ങളുടെ ദേശീയ തലത്തിലെ പ്രകടനം.മുൻ വർഷങ്ങളിൽ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ 2 വിഭാഗങ്ങളിൽ മാത്രമായിരുന്നു.
ഒരു ലക്ഷം ജനസംഖ്യയ്ക്കു മുകളിലും താഴെയും.
എന്നാൽ ഇത്തവണ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 5 വിഭാഗങ്ങളിലാണു സർവേ ഫലം പ്രഖ്യാപിച്ചത്– 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ളത്, 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ളത്, 50,000 മുതൽ 3 ലക്ഷം വരെ ജനസംഖ്യയുള്ളത്, 20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ളത്, 20,000ത്തിൽ താഴെ ജനസംഖ്യയുള്ളത്.
ഇതിൽ 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ളതിൽ ആദ്യ 100 ശുചിത്വ നഗരങ്ങളിൽ കേരളത്തിലെ 5 നഗരങ്ങളുൾപ്പെട്ടു– കൊച്ചി (റാങ്ക് 50), തൃശൂർ (58), കോഴിക്കോട് (70), തിരുവനന്തപുരം (89), കൊല്ലം (93). 50,000 മുതൽ 3 ലക്ഷം വരെയുള്ള ജനസംഖ്യയുള്ള നഗരങ്ങളിലെ ആദ്യ നൂറിൽ ആലപ്പുഴയും (80) ഗുരുവായൂരും (89) ഇടംനേടി.
20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്നു മട്ടന്നൂർ മാത്രം (റാങ്ക് 53). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]