
യുഎസുമായുള്ള തർക്കം അതിരൂക്ഷമായ സാഹചര്യത്തിൽ ഏഷ്യൻ വിപണികളിലേക്ക് നോട്ടമിട്ട് പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവയും തമ്മിലെ ഭിന്നതയാണ് എണ്ണക്കമ്പനിയെ ഏഷ്യയിലേക്ക് ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നത്.
ബ്രസീലിൽ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്കെതിരെ അന്യായമായ വിചാരണ നടപടികളാണ് ലുല ഡി സിൽവ ഭരണകൂടം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഉയർന്ന തീരുവ ഭീഷണി. ലുല ഡി സിൽവ അധികാരത്തിലേറുന്ത് തടയാൻ കലാപനീക്കം നടത്തിയെന്ന ആരോപണമാണ് ജൈർ ബൊൽസൊനാരോ നേരിടുന്നത്.
അതേസമയം, അമേരിക്ക തീരുവ ഏർപ്പെടുത്തിയാലും പ്രശ്നമില്ലെന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി നിർത്തിയാലും ബ്രസീലിന് ഒന്നും സംഭവിക്കാനില്ലെന്നുമായിരുന്നു ലുല ഡി സിൽവയുടെ പ്രതികരണം.
ഈ വർഷം ജനുവരി-മാർച്ചിലെ കണക്കുപ്രകാരം പെട്രോബ്രാസിന്റെ മൊത്തം എണ്ണ കയറ്റുമതിയിൽ 4% മാത്രമാണ് യുഎസിലേക്ക് ഉണ്ടായിരുന്നത്. യുഎസിന്റെ മൊത്തം എണ്ണ ഇറക്കുമതിയിൽ ബ്രസീലിന്റെ വിഹിതം 3 ശതമാനത്തിൽ താഴെയുമാണ്.
അതേസമയം, യുഎസിന് ബദലായി ഏഷ്യയിലേക്ക് കൂടുതൽ എണ്ണ കയറ്റുമതി ചെയ്യാനുള്ള ബ്രസീലിന്റെ ശ്രമം ഇന്ത്യയ്ക്കും ചൈനയ്ക്കുമാകും നേട്ടമാവുക.
നിലവിൽ ലോകത്ത് എണ്ണ ഇറക്കുമതിയിൽ ഏറ്റവും മുൻനിരയിലുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇന്ത്യയാകട്ടെ ഉയർന്ന ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടുന്നുമുണ്ട്.
റഷ്യയിൽ നിന്നാണ് നിലവിൽ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി നീക്കത്തെ ബാധിച്ചേക്കാം.
ഈ സാഹചര്യത്തിൽ ബദൽവഴി തേടുന്ന ഇന്ത്യയ്ക്ക് ബ്രസീലിന്റെ നീക്കം സഹായകമായേക്കും.
ഡിസ്കൗണ്ട് നിരക്കായതിനെ തുടർന്നായിരുന്നു ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങിയത്. നിലവിൽ ഡിസ്കൗണ്ട് നാമമാത്രമായി മാറിയിട്ടുമുണ്ട്.
നിലവിൽ . 2025ന്റെ ജനുവരി-ജൂണിൽ പ്രതിദിനം 73,000 ബാരൽ വീതമാണ് വാങ്ങിയത്.
മുൻവർഷത്തെ സമാനകാലത്തേക്കാൾ 80 ശതമാനം അധികവുമാണിത്. ബ്രസീലും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യാൻ തയാറാൽ ഇന്ത്യയ്ക്കത് വൻ നേട്ടമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]