
അധ്യാപക ഒഴിവ് പനയപ്പിള്ളി ഗവ.ഹൈസ്കൂൾ
ചുള്ളിക്കൽ∙ എച്ച്എസ്ടി ഇംഗ്ലിഷ്, ജൂനിയർ അറബിക് (എൽപി) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് 11ന്.
പുളിയനം ഗവ.എച്ച്എസ്എസ്
നെടുമ്പാശേരി ∙ ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് രാവിലെ 10.30ന്.
ഡിപ്ലോമ:തീയതി നീട്ടി
കൊച്ചി ∙ സർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സ്കോൾ – കേരള നടത്തുന്ന ഡിസിഎ (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിന്റെ പ്രവേശനത്തീയതി നീട്ടി. പിഴയോടു കൂടി 23 വരെ അപേക്ഷിക്കാം.നേരത്തെയുള്ള ബാച്ചുകളിൽ പ്രവേശനം നേടിയിട്ടും പഠനം പൂർത്തിയാക്കാത്ത വിദ്യാർഥികൾക്ക് പുനഃപ്രവേശനം നേടാം.
www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2377537, 8921696013.
നാളെ മെട്രോ സർവീസ് രാവിലെ 7 മുതൽ
കൊച്ചി ∙ യുപിഎസ്സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച കൊച്ചി മെട്രോ സർവീസ് രാവിലെ 7 ന് ആരംഭിക്കും.
ഞായറാഴ്ചകളിൽ രാവിലെ 7. 30 നാണു പതിവു സർവീസുകൾ ആരംഭിക്കുന്നത്.
മഹാരാജാസിൽ സീറ്റ് ഒഴിവുണ്ട്
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ ഡിഗ്രി, പിജി കോഴ്സുകൾക്ക് സീറ്റ് ഒഴിവുണ്ട്.
അപേക്ഷകർ 21 നു നാലുമണിക്കു മുൻപ് സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. maharajas.kreap.co.in .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]