
കൊച്ചി ∙ പ്രവർത്തന മികവു വിലയിരുത്തി തൊഴിൽ വകുപ്പ് നൽകിവരുന്ന അവാർഡിന് എറണാകുളം ഇഎസ്ഐ ആശുപത്രി വീണ്ടും അർഹരായി.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി ശിവൻ കുട്ടിയിൽ നിന്നും കേരളത്തിലെ മികച്ച ആശുപത്രിക്കുള്ള പുരസ്കാരം ആശുപത്രി സൂപ്രണ്ട് ഡോ. റാണി പ്രസാദ് ഏറ്റുവാങ്ങി.
ഈ മികവിനുള്ള പുരസ്കാരങ്ങളെല്ലാം ജീവനക്കാരുടെ ഉത്തരവാദിത്വപരവും ആത്മാർഥതയോടെയുമുള്ള പ്രവർത്തനവും മൂലമാണെന്നും ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ഇഎസ്ഐ ഉപഭോക്താക്കളുടെ മികച്ച സഹകരണമാണുള്ളതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സൂപ്രണ്ട് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]