
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ് ഇന്ന്
കൽപറ്റ ∙ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് കെ.ഏബ്രഹാം മാത്യുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ ഇന്ന് രാവിലെ 9നു സിറ്റിങ് നടക്കും.
വൈദ്യുതി മുടക്കം
വൈത്തിരി ∙ ഇന്നു പകൽ 9–6: കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടമുണ്ട, വെള്ളംകൊല്ലി, ചുണ്ടേൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ.
സീറ്റ് ഒഴിവ്
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവ്.
എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. www.ihrdadmissions.orgലോ, നേരിട്ടോ അപേക്ഷ നൽകാം.
8547005060.
അധ്യാപക നിയമനം
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക് ഷോപ് ഇൻസ്ട്രക്ടർ ഇൻ വർക് ഷോപ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്, ട്രേഡ്സ്മാൻ ഇൻ ടർണിങ്, ട്രേഡ്സ്മാൻ ഇൻ പ്ലമിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ നിയമനത്തിനു കൂടിക്കാഴ്ച 16നു രാവിലെ 10ന്.
04936 247420. തിരുനെല്ലി ∙ ചേകാടി ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നടക്കും.
ബീനാച്ചി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ് തയ്യൽ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ 11.30 ന് സ്കൂൾ ഒാഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]