
വടകര∙ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിയിലും താലൂക്ക് ഓഫിസിലും ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസം. ലിഫ്റ്റ് ഇല്ലാത്തതു കൊണ്ട് 40 പടവുകൾ കയറി വേണം രണ്ടാം നിലയിലുള്ള 2 ഓഫിസുകളിലേക്കും എത്താൻ. കയറി എത്താൻ പറ്റാത്തവരുടെ ഒപ്പ് വാങ്ങാനും മറ്റും 2 ഓഫിസുകളിലെയും ജീവനക്കാർ താഴെ എത്തുകയാണ്.
തിരക്കേറിയ സമയത്ത് ഇത് ജീവനക്കാർക്കും ബുദ്ധിമുട്ടാവുന്നു.
വാർധക്യ സഹജമായ പ്രശ്നങ്ങളുള്ളവരും ഭിന്നശേഷിക്കാരും മറ്റും ബുദ്ധിമുട്ടുകയാണ്. കാലപ്പഴക്കമുള്ള പഴയ കെട്ടിടം റവന്യു ടവറിനു വേണ്ടി പൊളിക്കാൻ തീരുമാനിച്ചപ്പോഴാണ് ട്രഷറി വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.
3 വർഷം മുൻപ് തീ പിടിച്ചപ്പോൾ താലൂക്ക് ഓഫിസും ഇവിടേക്ക് മാറി.
പൊതുമരാമത്ത് വകുപ്പ് നിർണയിക്കുന്ന ചെറിയ വാടകയിലാണ് 2 ഓഫിസും പ്രവർത്തിക്കുന്നത്. 5 വർഷം മുൻപ് മാറ്റിയ ട്രഷറിയുടെ വാടക കുറെയൊക്കെ നൽകിയിട്ടുണ്ട്.എന്നാൽ സാങ്കേതിക നടപടി പൂർത്തിയാക്കാത്തതു കൊണ്ട് താലൂക്ക് ഓഫിസ് ഇതുവരെ വാടക നൽകിയിട്ടില്ല. ലിഫ്റ്റ് നന്നാക്കേണ്ട
ഉത്തരവാദിത്തം കെട്ടിടം ഉടമയ്ക്കാണ്. മുൻപ് പലപ്പോഴും ഉടമ തന്നെയാണ് നന്നാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]