
ഗുരുഗ്രാം∙ ടെന്നിസ് താരം രാധിക യാദവിനെ (25)
. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്–2ലെ വസതിയിലാണ് സംഭവം.
മകൾക്കുനേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തു.
പരുക്കേറ്റ രാധികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പിതാവിനെ
ചെയ്തു. എപ്പോഴും ഇൻസ്റ്റഗ്രാം റീൽസെടുക്കുന്ന മകളുടെ സ്വഭാവത്തിൽ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.
രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് ഗുരുഗ്രാം പൊലീസ് പബ്ലിക് റിലേഷൻസ് ഓഫിസർ സന്ദീപ് കുമാർ പറഞ്ഞു. സംസ്ഥാനതല ടെന്നിസ് താരമായിരുന്ന രാധിക നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ പട്ടികയിൽ ഡബിൾസ് ടെന്നിസ് കളിക്കാരിൽ 113ാം സ്ഥാനത്താണ് രാധികയെന്ന് ടെന്നീസ്ഖേലോ.കോം വെബ്സൈറ്റ് പറയുന്നു. പിതാവ് ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]