
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അജ്ഞാതൻ തീയിട്ടു; സിസിടിവി ദൃശ്യം പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. രാത്രി 12.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ വീട്ടിലാണ് സംഭവം. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നു. മുറിയിലെ കട്ടിൽ, മെത്ത, സീലിങ് എന്നിവ കത്തിനശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.