
കോട്ടയം ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫൈബ്രോസ്കാൻ പരിശോധനകളിൽ ഇളവ്
പാലാ ∙ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ കരൾരോഗ നിർണയത്തിനുള്ള ഫൈബ്രോസ്കാൻ പരിശോധനകളിൽ 10% ഇളവ് ഉണ്ടായിരിക്കും. ഫോൺ: 86069 66514.
ജർമൻ ഭാഷാപഠന ബാച്ച്
ചേർപ്പുങ്കൽ ∙ ബിവിഎം കോളജിൽ ജർമൻ ഭാഷാ പഠനം അടുത്ത ബാച്ച് 16ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ്. ഫോൺ: 94477 76741.
അധ്യാപക ഒഴിവ്
കങ്ങഴ ∙ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ മലയാളം, ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. കെടെറ്റ് യോഗ്യതയുള്ളവർ 8ന് 11ന് അഭിമുഖത്തിന് എത്തണം.
റിസർച് സയിന്റിസ്റ്റ്
കോട്ടയം ∙ ഗവ. മെഡിക്കൽ കോളജിൽ വിവിധ പ്രോജക്ടുകളിൽ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി റിസർച് യൂണിറ്റിലെ റിസർച് സയിന്റിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 4നാണ് അപേക്ഷിക്കേണ്ട അവസാന ദിവസം. വിവരങ്ങൾക്ക് കോളജിന്റെ വെബ് സൈറ്റ് കാണുക. kottayammedicalcollege.org
തെങ്ങിൻ തൈ
മണിമല ∙ കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം 50 ശതമാനം സബ്സിഡി നിരക്കിൽ പശ്ചിമ തീര നെടിയ ഇനം തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണം ചെയ്യും. കർഷകർക്ക് ഓഫിസിലെത്തി തൈകൾ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
കുറിച്ചി ∙ എണ്ണയ്ക്കാച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 11 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ തിരുമല ബൈപാസ്, പെരുന്ന ഈസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും വെട്ടിത്തുരുത്ത് ചർച്ച് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.