
സർവോദ സെൻട്രൽ വിദ്യാലയ(സിബിഎസ്ഇ) ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം. നാലാഞ്ചിറ സർവോദ സെൻട്രൽ വിദ്യാലയ(സിബിഎസ്ഇ) ആർട്സ് ക്ലബ് ഉദ്ഘാടനം മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് രാജു മാത്യുവും ടിവി റിയാലിറ്റി ഷോ താരം ഇവാൻ ജിനേഷും ചേർന്നു നിർവഹിച്ചു. സ്കൂളിൾ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇരുപതു ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു. ഓരേ ഒരു ഇന്ത്യ, ഒരേ സ്പ്ന്ദനം എന്ന വിഷയത്തെ അധികരിച്ചായിരുന്നു പരിപാടികൾ നടന്നത്. സ്കൂൾ പ്രിൻസിപ്പൽ ഫാ.വിൻസന്റ് ചരുവിള, ബർസാർ ഫാ.കോശി ചിറക്കരോട്ട്, ആർട്സ് ക്ലബ് സെക്രട്ടറി ശ്രേയ മഹേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപിക ആഭ ആശ രചിച്ച ഇംഗ്ലിഷ് കവിതാ സമാഹാരം സ്ട്രീറ്റ് ലൈറ്റ്സിന്റെ പ്രകാശനം ഫാ.കോശി ചിറക്കരോട്ട് നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.