
പാലക്കാട് ജില്ലയിൽ ഇന്ന് (01-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. നാളെ രാവിലെ 10.30ന് നിശ്ചിത യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
ഓവർസീയർ ഒഴിവ്
തൃത്താല∙ ബ്ലോക്ക് പഞ്ചായത്തിൽ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് 1 തസ്തികയിൽ താൽക്കാലിക ഒഴിവ്. 3 വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. സമാന തസ്തികയിൽ ജോലി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച നാളെ 11ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും.