
ആത്മഹത്യാ ശ്രമവുമായി യുവാവ്; പരിഭ്രാന്തി
ചിറ്റാർ ∙ വാഹനങ്ങളിലും ശരീരത്തും പെട്രോളൊഴിച്ച് തീ കൊളുത്താൻ യുവാവ് ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. ചിറ്റാർ ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം.
വാഹനത്തിൽ പെട്രോളൊഴിച്ച് ഉള്ളിൽ കയറി തീ കൊളുത്താനാണു യുവാവു ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിക്കൂടി ബലപ്രയോഗത്തിലൂടെയാണു യുവാവിനെ പിന്തിരിപ്പിച്ചത്.
ചിറ്റാർ പൊലീസും സീതത്തോട് അഗ്നിരക്ഷാ സേനാ പ്രവർത്തകരും സ്ഥലത്തെത്തി. പൊലീസിന്റെ നിർദേശപ്രകാരം യുവാവിനെ പത്തനംതിട്ടയിലുള്ള ആശുപത്രിയിലേക്കു മാറ്റി. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വാഹനങ്ങൾ കഴുകിയതോടെയാണ് അപകട
ഭീഷണി ഒഴിവായത്.പൊലീസുകാരുമായും പിടിവലി നടന്നു. യുവാവിനെ പൊലീസുകാർ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു പോയി ആശ്വസിപ്പിച്ച ശേഷമാണ് പത്തനംതിട്ടയിലുള്ള ആശുപത്രിയിലേക്കു വിട്ടത്. കുടുംബത്തിലെ തർക്കങ്ങൾ മൂലമാണു യുവാവ് പ്രശ്നമുണ്ടാക്കിയതെന്നു സൂചനയെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]