
ഗോവയിൽ ബോഡി വർക്ക്, പുതിയ ഡിസൈൻ; കെഎസ്ആർടിസിക്ക് പുതുമോടി: എത്തുന്നത് 143 ബസുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കെഎസ്ആർടിസിക്ക് പുതുമോടിയിലുള്ള ബസുകൾ എത്തിത്തുടങ്ങി. ഗോവയിൽ ബോഡി വർക്ക് ചെയ്ത് പുതിയ ഡിസൈനിൽ പെയ്ന്റിങ് നടത്തി എത്തിച്ച ബസുകളിൽ സൂപ്പർ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. ആകെയുള്ള വ്യത്യാസം മുൻവശത്തെ പെയ്ന്റിങ്ങിൽ മാത്രമാണ്. 143 ബസുകളാണ് കെഎസ്ആർടിസി പുതിയതായി നിരത്തിലിറക്കുന്നത്.
ഇതിൽ ടാറ്റയുടെ ഷാസിയിൽ ഗോവയിലെ എസിജിഎൽ ബോഡി നിർമാണം പൂർത്തിയാക്കിയ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളുടെ ആദ്യ ബാച്ചാണ് ഇപ്പോൾ സർവീസിന് തയാറായി എത്തിയിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന സംസ്ഥാനാന്തര സർവീസുകൾക്കാണ് ഈ ബസുകൾ നൽകുക.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും പുതിയ സംസ്ഥാനാന്തര സർവീസ് തുടങ്ങാൻ നിർദേശം സമർപ്പിച്ചിട്ടുണ്ട്. അശോക് ലെയ്ലൻഡ് നിർമിക്കുന്ന 8 എസി സ്ലീപ്പർ, 10 എസി സ്ലീപ്പർ കം സീറ്റർ, 8 എസി സെമി സ്ലീപ്പർ എന്നിങ്ങനെ പ്രീമിയം ബസുകൾകൂടി എത്താനുണ്ട്. ഓർഡിനറി സർവീസിനായി 37 ചെറിയ ബസുകളും കെഎസ്ആർടിസി പുതുതായി വാങ്ങുന്നുണ്ട്.