
ലഹരിവിരുദ്ധ സമ്മേളനം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ജില്ലാ ശാസ്ത്ര വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സെന്റ് മേരിസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ സമ്മേളനവും സെമിനാറും നടന്നു. ജില്ലാ ശാസ്ത്ര വേദി പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പ്രൊക്യുറേറ്റർ റവ ഫാ. ജിൻസ് മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
അഗപ്പെ ഡയറക്ടർ ഡോ. ജോൺ ജേക്കബ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, പ്രധാനാധ്യാപകൻ സജു ഫിലിപ്പ്, പ്രോഗ്രാം കോഓർഡിനേറ്റർ മനോജ് ഡേവിഡ് കോശി, അങ്ങാടിക്കൽ വിജയകുമാർ, ബിനു കെ. സാം, എലിസബത്ത് കെ. സ്ലീബാ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ ലഹരിവിരുദ്ധ സന്ദേശ കലാപരിപാടികളും നടന്നു.