
തിരുവനന്തപുരം ∙ ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള ട്രാവൽ മാർട്ട് (കെടിഎം) സംഘടിപ്പിക്കുന്ന വെഡിങ് ആൻഡ് മൈസ് കോൺക്ലേവ് ഓഗസ്റ്റ് 14 മുതൽ 16 വരെ കൊച്ചിയിൽ നടക്കും. രാജ്യത്തെ വെഡിങ്-മൈസ് ടൂറിസം (മീറ്റിങ്, ഇൻസെന്റീവ്സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ് -എംഐസിഇ) ഹബ് ആയി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ള കോൺക്ലേവിന്റെ ഉദ്ഘാടനം 14നു വൈകിട്ട് 5ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും.
15നും 16നും ലെ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും. ടൂറിസം വകുപ്പിന്റെ പ്രചാരണത്തെ തുടർന്ന് കഴിഞ്ഞ വർഷം ആയിരത്തോളം ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കേരളത്തിൽ നടന്നെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Wedding and MICE Conclave is set to take place in Kochi from August 14th to 16th, organized by Kerala Travel Mart in collaboration with the Tourism Department. The conclave aims to position Kerala as a hub for wedding and MICE tourism, with the inauguration scheduled for August 14th at Grand Hyatt, Bolgatty.
mo-politics-leaders-pamohammedriyas 6fcqc58ui2fg5r6kjja1sa7u1i mo-business-kerala-travel-mart mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list