
വെളിച്ചെണ്ണ വില ലീറ്ററിന് 400 കടന്നു; 6 മാസത്തിനിടെ വില കൂട്ടിയത് 3 തവണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നാളികേര ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോർഡിലേക്ക്. ഒരു ലീറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. 8 മാസത്തിനിടെ വെളിച്ചെണ്ണ വില രണ്ടിരട്ടിയായി. പൊതുവിപണിയിൽ ലീറ്ററിന് 420–430 രൂപയ്ക്കും വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ 340–360 രൂപയ്ക്ക് (ലീറ്ററിന്) വിപണിയിലുണ്ട്. നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയർന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിനു കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 71 മുതൽ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വിൽപന ഇതിലും കൂടുതലാണ്.
കഴിഞ്ഞ ഒക്ടോബറിൽ വെളിച്ചെണ്ണ ലീറ്ററിന് (മൊത്ത വില) 230 ആയിരുന്നത് ഈ വർഷം ജനുവരി ആദ്യം 225 ആയി കുറഞ്ഞു. മേയ് ആദ്യവാരം 300 കടന്നു.വെളിച്ചെണ്ണ വില കൂടിയത് കുടുംബ ബജറ്റുകളെയും ഹോട്ടൽ–കേറ്ററിങ് നടത്തിപ്പുകാരെയും ബേക്കറി ഉടമകളെയും പ്രതിസന്ധിയിലാക്കി.മറ്റ് എണ്ണകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. കൊപ്ര ക്ഷാമം രൂക്ഷമായതോടെ മില്ലുകളും പ്രതിസന്ധിയിലായി.സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൽ 1 ലീറ്റർ വെളിച്ചെണ്ണയ്ക്ക് 419 രൂപയാണ് പരമാവധി വിൽപന വില(എംആർപി). കഴിഞ്ഞ 6 മാസത്തിനിടെ മൂന്നു തവണയാണ് കേരഫെഡ് വെളിച്ചെണ്ണ വില കൂട്ടിയത്. ഈ മാസം 9ന് ആണ് ഒടുവിലായി വില കൂട്ടി ലീറ്ററിന്(എംആർപി) 419 രൂപയാക്കിയത്.