
കാസർകോട് ജില്ലയിൽ ഇന്ന് (24-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള കേന്ദ്ര സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്
പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് (ഇഡബ്ല്യുഎസ്–1, ഒബിസി–1) ഒഴിവുകളാണുള്ളത്. ഇഡബ്ല്യുഎസ് വിഭാഗത്തിൽ യോഗ്യതയുള്ളവരില്ലെങ്കിൽ മറ്റ് വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും.സർവകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ [email protected] എന്ന ഇ മെയിലിലേക്ക് ജൂൺ 30ന് മുൻപായി അപേക്ഷിക്കണം. ഇന്റർവ്യൂ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cukerala.ac.in
തുല്യതാ കോഴ്സ് റജിസ്ട്രേഷൻ തുടങ്ങി
കാഞ്ഞങ്ങാട് ∙ നഗരസഭയുടെ കീഴിൽ പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യത കോഴ്സിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായവർക്കു പത്താംതരം പഠിക്കാനും പത്താംതരം പാസായവർക്ക് ഹയർ സെക്കൻഡറി പഠിക്കാനും അവസരമുണ്ട്. പഠനത്തിനാവശ്യമായ ഫണ്ട് നഗരസഭ പ്രോജക്ടിൽ വകയിരുത്തും. 9746459426, 9947671541.
അഭിമുഖം 27ന്
ബളാൽ ∙ പഞ്ചായത്ത് പാലിയേറ്റീവ് വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം 27ന് 11നു പഞ്ചായത്ത് ഓഫിസിൽ. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. 0467–2242235.
അധ്യാപക ഒഴിവ്
ചെറുവത്തൂർ ∙ ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ
ചെറുവത്തൂർ ∙ പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്(ജൂനിയർ), പൊളിറ്റിക്കൽ സയൻസ്(സീനിയർ) അധ്യാപകരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കുണിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപക (എച്ച്എസ്എ) ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ.
തൃക്കരിപ്പൂർ ∙ ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മലയാളം ജൂനിയർ അധ്യാപക ഒഴിവിൽ ഇന്ന് ഉച്ചയ്ക്ക് 2നു കൂടിക്കാഴ്ച നടത്തും.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം നാളെ 11ന് കോളജിൽ. 9495646060.
കൗൺസിലറെ ആവശ്യമുണ്ട്
കാഞ്ഞങ്ങാട് ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ പാൻടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ ആവശ്യമുണ്ട്. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഹിന്ദി ഭാഷയിൽ പരിജ്ഞാനവും ഉള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ മൊത്ത ശമ്പളം 17200 രൂപയാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ[email protected] എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 28ന് വൈകിട്ട് 5ന് ബയോഡേറ്റ സഹിതം അപേക്ഷ നൽകേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 8921200715, 9447297125.