
സ്റ്റേഡിയം ബസ് സ്റ്റാൻഡ്: യാഡ് നിർമാണം പുരോഗതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ സ്റ്റേഡിയം സ്റ്റാൻഡിലുള്ള ബസ് ടെർമിനൽ നിർമാണം വേഗത്തിലാക്കി നഗരസഭ. 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി യാഡ് നിർമാണം പുരോഗതിയിലാണ്. മെറ്റൽ വിരിച്ചു ബലപ്പെടുത്തൽ തുടങ്ങിയിട്ടുണ്ട്. തുടർന്ന് യാഡ് ഉന്നത നിലവാരത്തിൽ കോൺക്രീറ്റ് ചെയ്യും. ചുരുങ്ങിയതു 15 വർഷത്തെ ഈട് ഉറപ്പാക്കിയാണു നിർമാണം. മുൻപു വെള്ളം കെട്ടിക്കിടന്നിരുന്ന മേഖല കൂടിയാണിത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിൽ 2018ൽ ആരംഭിച്ച പദ്ധതി പിന്നീട് പലഘട്ടങ്ങളിലും സ്തംഭിച്ചു. തുടർന്ന് ഇപ്പോഴാണു പ്രവൃത്തികൾ പുനരാരംഭിക്കുന്നത്. ടെർമിനലിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇതിനു മുൻവശത്തുള്ള യാഡ് പൂർത്തീകരിച്ചാൽ ബസ് സർവീസ് ആരംഭിക്കാനാകും. അപ്പോഴും ടെർമിനലിന്റെ പിൻവശത്തുള്ള നിർമാണത്തിനു തുക കണ്ടെത്തേണ്ടതുണ്ട്.സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു ബസുകൾ നിലവിൽ പുറത്തേക്കിറങ്ങുന്ന വഴി കൽമണ്ഡപം ബൈപാസ് പദ്ധതിയിലേക്കുള്ള റോഡ് ഭാഗമാണ്. ഇതിന്റെ വശത്താണു നിലവിൽ ബസുകൾ നിർത്തിയിടുന്നത്. പുതിയ ടെർമിനൽ നിർമാണം പൂർത്തിയാക്കുന്നതോടെ ഈ ഭാഗത്തെ ബസ് സർവീസുകൾ അവിടേക്കു മാറ്റാനാകും. നഗരസഭയുടെ പ്രധാന വികസനപദ്ധതി കൂടിയാണിത്.