
യോഗാ ദിനവും ലോകസംഗീത ദിനവും ആഘോഷിച്ച് ടോക് എച്ച് പബ്ലിക് സ്കൂൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈറ്റില∙ ടോക് എച്ച് പബ്ളിക് സ്കൂൾ യോഗാ ദിനവും സംഗീത ദിനവും ആഘോഷിച്ചു. പാശ്ചാത്യ പൗരസ്ത്യ സംഗീതത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള യോഗാസന മുറകൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ജൂൺ 23 ന് ഡോ.കെ.വർഗീസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണ് വിദ്യാർഥികൾ വിവിധയോഗാസനമുറകൾ കാഴ്ചവച്ചത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് യോഗയ്ക്കും സംഗീതത്തിനും കഴിയും എന്നും നിത്യവും യോഗ അഭ്യസിക്കണം എന്നും പ്രിൻസിപ്പൽ കെ. ടെസ്സി ജോസ് പറഞ്ഞു.
മാസ്റ്റർ ദേവാൻഷ് വർഷിണി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ടോക് എച്ച്.സെക്രട്ടറി മധു ചെറിയാൻ, ട്രഷറർ എൻ.ജെ.ജോൺസൺ, ഡയറക്ടർ ഡോ. അലക്സ് മാത്യു വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ്സ് ലത മുരളീധരൻ, അധ്യാപകർ എന്നിവർ പങ്കെടുത്തു. മാസ്റ്റർ നതാനിയൽ ഡാനിയൽ കൃതജ്ഞത പറഞ്ഞു.